തിരുവനന്തപുരം: ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് കേരളയുടെ നിയമ സഹായ സെല്‍ ട്രസ്റ്റ് ശാസ്തമംഗലത്ത് പ്രവര്‍ത്തനം ആരംഭിച്ചു. റിട്ട. ജസ്റ്റിസ് എം.ആര് ഹരിഹരന് നായര്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ഫൗണ്ടര്‍ $ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍ ആനന്ദകുമാര്‍, അഡ്വ. മുട്ടത്തറ എ. വിജയകുമാര്‍, അഡ്വ.ജെ. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ സൗജന്യ നിയമസഹായസെല്‍ പ്രവര്‍ത്തിക്കും. ട്രസ്റ്റിന്റെ അഡ്വ. ജെ.കൃഷ്ണകുമാര്‍ എല്ലാ നിയമ സഹായങ്ങളും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: