സിവില്‍ ഐഡി കാര്‍ഡില്‍ പേരിലെ തെറ്റ് തിരുത്താന്‍ ഓണ്‍ലൈന്‍ സംവിധാനം

Thursday 2 May 2019 5:36 pm IST

കുവൈത്ത് സിറ്റി:  സിവില്‍ ഐഡി കാര്‍ഡില്‍ ഇംഗ്ലിഷിലുള്ള പേരിലെ തെറ്റ് തിരുത്തുന്നതിന് പബ്ലിക് ഇന്‍ഫര്‍മേഷന്‍ അതോറിറ്റി (പാസി) ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. പുതിയ സംവിധാനം ഇന്ന് നിലവില്‍ വരുമെന്ന് ഭപാസിഭ ഡയറക്ടര്‍ ജനറല്‍ മുസാദ് അല്‍ അസൂസി അറിയിച്ചു.

പാസ്‌പോര്‍ട്ടില്‍ ഇഖാമ സ്റ്റിക്കര്‍ പതിക്കുന്നത് നിര്‍ത്തലാക്കിയതോടെ വിമാനത്താവളങ്ങളില്‍ യാത്രാരേഖയായി സിവില്‍ ഐഡിയാണ് പരിഗണിക്കുന്നത്. പാസ്‌പോര്‍ട്ടിലെയും സിവില്‍ ഐഡിയിലെയും പേരുകള്‍ ഒരുപോലെയായിരിക്കണം

നിലവില്‍ ഒട്ടേറെ ആളുകളുടെ പാസ്‌പോര്‍ട്ടിലെ പേരും സിവില്‍ ഐഡി കാര്‍ഡിലെ പേരും തമ്മില്‍ വ്യത്യാസമുണ്ട്. ഇഖാമ പുതുക്കി പുതിയ കാര്‍ഡ് പ്രിന്റ് ചെയ്യുന്നതിന് മുന്‍പ് പേരിലെ വ്യത്യാസം ഒഴിവാക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം പ്രയോജനപ്പെടും.

ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സിവില്‍ ഇന്‍ഫര്‍മേഷന്‍ ജനറല്‍ അതോറിറ്റി ചെയര്‍മാനുമായ ഷെയ്ഖ് ഖാലിദ് അല്‍ ജാറ അല്‍ സബാഹിന്റെ നിര്‍ദേശാനുസരണമാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് അസൂസി പറഞ്ഞു. ഇംഗ്ലിഷില്‍ രേഖപ്പെടുത്തിയ പേരിലുള്ള പിശകു തിരുത്താന്‍ ഓണ്‍ലൈന്‍ വഴി സാധിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.