വാഷിങ്ടണ്‍: ജെയ്ഷെ മുഹമ്മദ് ഭീകരന് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞത് അമേരിക്കയുടെ നയതന്ത്ര വിജയമാണെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ.
യുഎന്‍ രക്ഷാ സമിതിയിലെ ഞങ്ങളുടെ അംഗങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍, അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഭീകരതയ്ക്ക് എതിരായ അമേരിക്കയുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും വിജയമാണിത്. ദക്ഷിണേഷ്യയില്‍ സമാധാനം ഉറപ്പാക്കാനുള്ള സുപ്രധാന നടപടിയാണിത്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: