വാര്‍ണര്‍ മുന്നില്‍ത്തന്നെ

Friday 3 May 2019 1:02 am IST

ചെൈന്ന: ഐപിഎല്ലില്‍ പന്ത്രണ്ടാം സീസണില്‍ ഏറ്റവും കൂടതല്‍ റണ്‍സ് നേടിയ താരത്തിനുളള ഓറഞ്ച് തൊപ്പി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓസിസ് താരം ഡേവിഡ് വാര്‍ണറുടെ തലയില്‍ത്തന്നെ.  692 റണ്‍സുമായാണ് വാര്‍ണര്‍ ഒന്നാംസ്ഥാനത്ത് തുടരുന്നത്. ലോകകപ്പിന്റെ ഒരുക്കങ്ങള്‍ക്കായി വാര്‍ണര്‍ നാട്ടിലേക്ക മടങ്ങിക്കഴിഞ്ഞു. ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍ക്കുള്ള തൊപ്പി ദക്ഷിണാഫ്രിക്കന്‍ പേസര്‍ റബഡയുടെ ശിരസിലാണ്. 47 ഓവറുകളിലായി 25 വിക്കറ്റ് നേടിയിട്ടുണ്ട്.

കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഓപ്പണര്‍ കെ.എല്‍. രാഹുലാണ് റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്ത്. രാഹുല്‍ 520 റണ്‍സ് നേടി. കൊല്‍ക്കത്തയുടെ ആന്ദ്രെ റസ്സല്‍ 486 റണ്‍സുമായി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ദല്‍ഹി ക്യാപിറ്റല്‍സിന്റെ ശിഖര്‍ ധവാനാണ് നാലാം സ്ഥാനത്ത്. പഞ്ചാബിന്റെ വെടിക്കെട്ട്് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയില്‍ അഞ്ചാം സ്ഥാനത്താണ്-448 റണ്‍സ്.

വിക്കറ്റ് വേട്ടയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം ഇംറാന്‍ താഹിറാണ് രണ്ടാം സ്ഥാനത്ത്. 49.2 ഓവറില്‍ 21 വിക്കറ്റ വീഴ്ത്തി. രാജസ്ഥാന്‍ റോയല്‍സിന്റെ ശ്രേയസ് ഗോപാലിനാണ് മൂന്നാം സ്ഥാനം. 44 ഓവറില്‍ 18 വിക്കറ്റ് എടുത്തു. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ യുസ്‌വേന്ദ്ര ചഹല്‍ ( 45.2 ഓവറില്‍ 17 വിക്കറ്റ്), ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന്റെ ദീപക് ചഹാര്‍ (49 ഓവറില്‍ 16 വിക്കറ്റ്) എന്നിവാണ് യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളില്‍. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.