ലണ്ടന്‍: ഡോണി വാന്‍ ഡി ബീക്കിന്റെ ഗോളില്‍ അയാക്സ് ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്ക് ഒരു ചുവട് മുന്നേറി. ആദ്യ പാദ സെമിയില്‍ അയാക്സ് ഏകപക്ഷീയമായ ഒരു ഗോളിന് പ്രീമിയര്‍ ലീഗ് ടീമായ ടോട്ടനത്തെ തോല്‍പ്പിച്ചു. പതിനഞ്ചാം മിനിറ്റിലാണ് ബീക്കന്‍ നിര്‍ണായക ഗോള്‍ കുറിച്ചത്.
ബുധനാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ ടോട്ടനത്തെ സമിനിലയില്‍ പിടിച്ചു നിര്‍ത്തിയാല്‍ അയാക്സിന് ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലെത്താം. 1996 ലാണ് അയാക്സ് അവസാനമായി ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിച്ചത്.
ഗോള്‍ വീണതോടെ ടോട്ടനം പോരാട്ടം മുറുക്കിയെങ്കിലും അയാക്സ് പ്രതിരോനിര അവരുടെ നീക്കങ്ങള്‍ തടഞ്ഞുനിര്‍ത്തി. രണ്ടാം പകുതിയില്‍ അയാക്സിന് ലീഡ് ഉയര്‍ത്താന്‍ അവസരം ലഭിച്ചു. പക്ഷെ ഡേവിഡ് നെരസിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി തെറിച്ചു.
വമ്പന്മാരെ അട്ടിമറിച്ചാണ് ഡച്ച് ടീമായ അയാക്സ് സെമിഫൈനലില്‍ എത്തിയത്. പ്രീ ക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡിനെയും ക്വാര്‍ട്ടര്‍ ഫൈനലില്‍ യുവന്റസിനെയും അയാക്സ് അട്ടിമറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: