അത്ഭുതമായി മൂന്നു കണ്ണുള്ള പാമ്പ്

Friday 3 May 2019 11:18 am IST

മെല്‍ബണ്‍ : ലോകത്തെ തന്നെ വിസ്മയിപ്പിച്ചുകൊണ്ട് മൂന്നു കണ്ണുള്ള പാമ്പിനെ കണ്ടെത്തി. ആസ്‌ട്രേലിയയില വടക്കന്‍ പ്രദേശത്തെ ദേശീയപാതയോരത്തു നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. 

വന്യജീവി സംരക്ഷകര്‍ കഴിഞ്ഞ മാര്‍ച്ചില്‍ കണ്ടെത്തിയപ്പോള്‍ പാമ്പിന് മൂന്ന് മാസം പ്രായമുണ്ടായിരുന്നു. ഈ മൂന്ന് കണ്ണുകള്‍ക്കും കാഴ്ച ശക്തി ഉണ്ടായിരുന്നതെന്നതാണ് മറ്റൊരു പ്രത്യേകത. 

അധികൃതര്‍ ഈ പാമ്പിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലും മറ്റും പങ്കുവെച്ചിട്ടുണ്ട്. പെരുമ്പാമ്പിന്റെ ഇനത്തില്‍ പെട്ട ഈ പാമ്പിന്റെ ദൃശ്യങ്ങളും മറ്റും ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞിട്ടുണ്ട്. 8000 പേര്‍ ഇതിന് കമന്റ് ചെയ്യുകയും 13,000 ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

അതേസമയം പാമ്പിനെ കണ്ടെത്തി ആഴ്ചകള്‍ക്ക് ശേഷം തന്നെ അത് ചത്തു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ രണ്ട് തലയുള്ള പാമ്പിനേയും കണ്ടെത്തിയിരുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.