അയ്യങ്കാളി പുരസ്‌കാരം ശ്രീധന്യക്ക്

Friday 3 May 2019 11:43 am IST

കൊച്ചി: കായല്‍ സമ്മേളന സ്മാരക സമിതി ഏര്‍പ്പെടുത്തിയിട്ടുള്ള ഈ വര്‍ഷത്തെ മാഹാത്മ അയ്യങ്കാളി പുരസ്‌കാരം ശ്രീധന്യക്ക്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടുന്ന ആദ്യത്തെ ആദിവാസി വനിതയാണ് ശ്രീധന്യ. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410 ാം റാങ്കാണ് ശ്രീധന്യക്ക് ലഭിച്ചത്. 2500 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

 കായല്‍ സമ്മേളനത്തിന്റെ 106 ാം വാര്‍ഷിക സമ്മേളനം അഞ്ച്, ആറ് തീയതികളിലായി എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കും. നാലിന്് പ്രതീകാത്മക സമ്മേളനം ജസ്റ്റിസ് കെ. തങ്കപ്പന്‍ ഉദ്ഘാടനം ചെയ്യും. അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ മുന്‍ അഡീഷ്ണല്‍ ചീഫ് സെക്രട്ടറി കെ.കെ. വിജയകുമാര്‍ ഐ.എ. എസ് പുരസ്‌കാരം സമര്‍പ്പിക്കും.

 100 നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് കായല്‍ സമ്മേളന സ്മാരക പ്രതിമാസ സ്‌കോളര്‍ഷിപ്പും നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഘ ചിത്ര രചന, പുസ്തക പ്രകാശനം, സെമിനാറുകള്‍, മൊബൈല്‍ ഫോട്ടോഗ്രാഫി, ഉപന്യാസ മത്സരങ്ങള്‍ കലാ സാംസ്‌കാരിക പരിപാടികള്‍ എന്നിവ സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാകും. ചെയര്‍മാന്‍ പി.വി. കൃഷ്ണന്‍കുട്ടി, കോര്‍ഡിനേറ്റര്‍ പി.യു. ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ വി.പി. അയ്യപ്പന്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.