ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍ : 2 ഭീകരരെ വധിച്ചു

Friday 3 May 2019 11:44 am IST

ശ്രീനഗര്‍: കാശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഹിസ്ബുള്‍ കമാന്‍ഡറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 

ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റു. പരിക്കേറ്റ സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഷോപ്പിയാനില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

തുടര്‍ന്നുണ്ടായ വെടിവെപ്പിലാണ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്. സ്ഥലത്ത് കൂടുതല്‍ ഭീകര സാന്നിധ്യം ഉള്ളതായി സംശയിക്കുന്നുണ്ട്. പ്രദേശത്ത് തെരച്ചില്‍ നടത്തി വരികയാണ്. കഴിഞ്ഞ മാസം കാശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.