ബിജെപി ഓഫീസിന് നേരെ നക്‌സല്‍ ആക്രമണം

Friday 3 May 2019 1:02 pm IST

ഖൂംടി:ഝാര്‍ഖണ്ഡിലെ ഖൂംടിയില്‍ ബിജെപി ഓഫീസിന് നേരെ നക്‌സല്‍ ആക്രമണം. പുലര്‍ച്ചെ 12 മണിയോടെ ബിജെപിയുടെ ഓഫീസ് കെട്ടിടത്തിന് നേരെ നക്‌സലുകള്‍ ബോംബൈറിയുകയായിരുന്നു. 

ഝാര്‍ഖണ്ഡില്‍  അമിത് ഷാ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലികള്‍ ഇന്ന് നടക്കാനിരിക്കെയാണ് ബിജെപി ഓഫീസിന് നേരെ ആക്രമം നടന്നത്. പട്ടികജാതി സംവരണ സീറ്റാണ് ഖൂംടി. ബിജെപിയുടെ അര്‍ജുന്‍ മുണ്ഡയാണ് ഖൂംടിയില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി. മേയ് ആറിനാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. 

മഹാരാഷ്ട്രയിലെ ഗാഡ്ച്ചിറോളിയില്‍ നക്സല്‍ ആക്രമണം നടന്നതിന് രണ്ടു ദിവസങ്ങള്‍ക്ക് ശേഷമാണ് ഇവിടെ ആക്രമണം ഉണ്ടായത്. ഗഡ്ച്ചിറോളിയില്‍ നക്സല്‍ ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ വ്യാപക ആക്രമമാണ് നക്സല്‍ ബാധിത മേഖലകളില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഏപ്രില്‍ 9ന് ചത്തീസ്ഗഡില്‍ ദന്തേവാഡയില്‍ ബിജെപി എംഎല്‍എ ഭീമ മാന്‍ഡവി കൊല്ലപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.