നാദാപുരത്ത് വന്‍ ബോംബ് ശേഖരം കണ്ടെത്തി

Friday 3 May 2019 1:40 pm IST

കോഴിക്കോട്: നാദാപുരം ചേലക്കാട് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് വന്‍ ബോംബ് ശേഖരം കണ്ടെത്തി. 13 പൈപ്പ് ബോംബുകളും മൂന്ന് സ്റ്റീല്‍ ബോംബുകളുമാണ് കണ്ടെത്തിയത്. മൂസ വണ്ണത്താന്‍കുടി എന്നയാളുടെ പുരയിടത്തിലാണ് ബോംബ് കണ്ടെത്തിയത്. 

പ്ലാസ്റ്റിക് ബക്കറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഇവ. പ്രദേശത്ത് പൊലീസും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തുന്നുണ്ട്. സംഭവത്തില്‍ നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.