ന്യൂദല്‍ഹി : ആംആദ്മിപാര്‍ട്ടി എംഎല്‍എ അനില്‍ ബാജ്പേയ് ബിജെപിയില്‍ അംഗത്വമെടുത്തു. കിഴക്കന്‍ ദല്‍ഹിയിലെ ഗാന്ധി നഗര്‍ നിയോജക മണ്ഡലത്തിനെ എംഎല്‍എയാണ് അനില്‍ ബാജ്പേയി.
ദല്‍ഹി ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അനില്‍ ബാജ്പേയ് പാര്‍ട്ടി വിട്ടത് എഎപിക്ക് കനത്ത തിരിച്ചടിയാകും. എഴ് ലോക്സഭാ മണ്ഡലങ്ങളുള്ള ദല്‍ഹിയില്‍ 12നാണ് തെരഞ്ഞെടുപ്പ്.
14 എഎപി എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചെന്ന് കേന്ദ്രമന്ത്രി വിജയ് ഗോയല്‍ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് ബാജ്പേയിയുടെ ബിജെപി പ്രവേശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: