ന്യുദല്‍ഹി: ഐഎസ്ആര്‍ഒ മുന്‍ മേധാവി എഎസ് കിരണ്‍ കുമാറിന് ഫ്രാന്‍സിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ലീജിയണ്‍ ഓഫ് ഒാണര്‍ പുരസ്കാരം.
ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ബഹിരാകാശ സഹകരണത്തിന്റെ വളര്‍ച്ചയ്ക്ക് കിരണ്‍ കുമാര്‍ നല്കിയ വിലമതിയ്ക്കാനാവാത്ത സംഭാവനയ്ക്കാണ് പുരസ്കാരം. 2015 മുതല്‍ 2018 വരെ ഐഎസ്ആര്‍ഒ മേധാവിയായിരുന്ന കിരണ്‍ കുമാറിന് 2014ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചിരുന്നു.
ഇന്ത്യയിലെ ഫ്രാന്‍സ് അംബാസിഡര്‍ അലക്സാണ്ടര്‍ സിഗ്ലര്‍ പുരസ്കാരം കിരണ്‍ കുമാറിന് സമര്‍പ്പിച്ചു. ദല്‍ഹിയിലെ ഫ്രാന്‍സിന്റെ ഓഫിസില്‍ വെച്ച് നടത്തിയ പുരസ്കാര സമര്‍പ്പണ ചടങ്ങില്‍ ഫ്രഞ്ച് സ്പേസ് ഏജന്‍സി നാഷണല്‍ സെന്റര്‍ ഫോര്‍ സ്പേസ് സ്റ്റഡീസ് മേധാവി ജീന്‍ യുവ്സ് ലീ ഗല്‍ പങ്കെടുത്തു.
രാജ്യത്തിന് ഏറ്റവും മികച്ച സേവനം നല്‍കുന്നയാള്‍ക്ക് പൗരത്വം പരിഗണിക്കാതെ നല്കുന്ന ലീജിയണ്‍ ഓഫ് ഹോണര്‍ പുരസ്കാരം 1802ല്‍ ആണ് ഫ്രഞ്ച് സര്‍ക്കാര്‍ ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: