ദുബായ്: ട്വന്റി 20 ലോക റാങ്കിങ്ങില്‍ ഇന്ത്യക്ക് തിരിച്ചടി. ഐസിസി പുറത്തിറക്കിയ പുതിയ പട്ടികയില്‍ മൂന്ന് സ്ഥാനങ്ങള്‍ പിന്നോട്ടിറങ്ങി 260 പോയിന്റോടെ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി. എണ്പതു ടീമുകളെ ഉള്‍പ്പെടുത്തി വിപുലീകരിച്ച പട്ടികയാണ് ഇത്തവണ ഐസിസി പുറത്തേിറക്കിയത്.
2009 ട്വന്റി 20 ലോകകപ്പ് ചാമ്പ്യന്മാരായ പാക്കിസ്ഥാന് 286 പോയിന്റുകളോടെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 262 പോയിന്റോടെ ദക്ഷിണാഫ്രിക്കയാണ് രണ്ടാം സ്ഥാനത്ത്. 261 പോയിന്റ് വീതം നേടിയ ഇംഗ്ലണ്ടും ഓസ്ട്രേലിയയുമാണ് മൂന്ന്, നാല് സ്ഥാനങ്ങളില്‍.
രണ്ടാമതുള്ള ദക്ഷിണാഫ്രിക്കയും അഞ്ചാമതുള്ള ഇന്ത്യയും തമ്മില്‍ രണ്ട് പോയിന്റിന്റെ വത്യാസമാണുള്ളത്. അഫ്ഗാനിസ്ഥാന് ഒരു സ്ഥാനം മുന്നേറി ഏഴാമതെത്തി. കരുത്തരായ വെസ്റ്റ് ഇന്‍ഡീസ് ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മൂന്നു സ്ഥാനം മുന്നേറിയ നേപ്പാള്‍ പതിനൊന്നാമതും നമീബിയ ഇരുപതാം സ്ഥാനത്തുമെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: