ഐഎസ് ബന്ധം: തമിഴ്‌നാട്ടില്‍ നൂറോളം മലയാളികള്‍ എന്‍ഐഎ നിരീക്ഷണത്തില്‍

Saturday 4 May 2019 1:58 am IST
തഞ്ചാവൂരിലെ പിഎംകെ നേതാവ് രാമലിംഗത്തെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന സംഭവത്തില്‍ എന്‍ഐഎ അന്വേഷണം നടക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ, തൗഹീദ് ജമാഅത്ത് എന്നീ സംഘടനകളുടെ ഓഫീസുകളില്‍ നടത്തിയ പരിശോധനയില്‍ ഹാര്‍ഡ് ഡിസ്‌ക്, സിഡി, പെന്‍ഡ്രൈവ് തുടങ്ങിയവ കണ്ടെടുത്തിരുന്നു. ഇതില്‍ നിന്നും നിര്‍ണായക ദൃശ്യങ്ങള്‍ ലഭിച്ചതായാണ് സൂചന.

ചെന്നൈ/കൊച്ചി:ശ്രീലങ്കയിലെ ചാവേറാക്രമണങ്ങളുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ ദേശീയ അന്വേഷണ ഏജന്‍സി നടത്തുന്ന പരിശോധനയില്‍ കൂടുതല്‍ മലയാളികള്‍ക്ക് ഐഎസ് ബന്ധമുള്ളതായി കണ്ടെത്തി.  നൂറോളം മലയാളികള്‍ എന്‍ഐഎ നിരീക്ഷണത്തിലാണ്. സ്‌ഫോടനത്തിന്റെ ഉത്തരവാദികളായ നാഷണല്‍ തൗഹീദ് ജമായത്തിന്റെ ഇന്ത്യയിലെ ബന്ധത്തെക്കുറിച്ചാണ് എന്‍ഐഎ സംഘം അന്വേഷണം തുടരുന്നത്. തമിഴ്നാട്ടിലെ തൗഹീദ് ജമാഅത്തുമായി ബന്ധം പുലര്‍ത്തുന്ന മലയാളികളാണ് എന്‍ഐഎയുടെ നിരീക്ഷത്തിലുള്ളത്.

 ഇതുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. മധുര, നാമക്കല്‍ എന്നിവിടങ്ങളില്‍ ഐഎസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് യോഗം ചേര്‍ന്നതിന്റെയും സഹ്‌റാന്‍ ഹാഷിം തമിഴ്, മലയാളി യുവാക്കള്‍ക്ക് ഐഎസ് ആശയങ്ങള്‍ പകര്‍ന്നു നല്‍കുന്നതിന്റെയും വീഡിയോകള്‍ എന്‍ഐഎക്ക് ലഭിച്ചിട്ടുണ്ട്്. കുംഭകോണത്ത് മലയാളികളെയടക്കം ചോദ്യം ചെയ്യുകയാണ്.

തഞ്ചാവൂരിലെ പിഎംകെ നേതാവ് രാമലിംഗത്തെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന സംഭവത്തില്‍ എന്‍ഐഎ അന്വേഷണം നടക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ, തൗഹീദ് ജമാഅത്ത് എന്നീ സംഘടനകളുടെ ഓഫീസുകളില്‍ നടത്തിയ പരിശോധനയില്‍ ഹാര്‍ഡ് ഡിസ്‌ക്, സിഡി, പെന്‍ഡ്രൈവ് തുടങ്ങിയവ കണ്ടെടുത്തിരുന്നു. ഇതില്‍ നിന്നും നിര്‍ണായക ദൃശ്യങ്ങള്‍ ലഭിച്ചതായാണ് സൂചന.

പാലക്കാട് നിന്ന് അറസ്റ്റിലായ റിയാസ് അബൂബക്കറില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൊച്ചിയില്‍ നിന്നുള്ള സംഘം തമിഴ്‌നാട്ടില്‍ പരിശോധന നടത്തുന്നത്. 

അതിനിടെ ഐഎസ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ റിയാസ് അബൂബക്കറിന്റെ കൂട്ടാളികളെ  കണ്ടെത്താനുള്ള അന്വേഷണം എന്‍ഐഎ ഊര്‍ജിതമാക്കി. 

ഐഎസ് ബന്ധത്തിന്റെ പേരില്‍ കാസര്‍കോട് നിന്ന് കസ്റ്റഡിയിലെടുത്തവരെ ചോദ്യംചെയ്തുവരികയാണ്. റിയാസുമായി ഫെയ്‌സ്ബുക്ക് ചാറ്റ് നടത്തിയവരെക്കുറിച്ചും  അന്വേഷണം നടക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.