കോട്ടയം: ഭാരതീയ പ്രൈവറ്റ് ടെലികോം മസ്ദൂര്‍ സംഘം (ബിഎംഎസ്) സംസ്ഥാന സമ്മേളനം കോട്ടയത്ത് ചേര്‍ന്നു. ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന് ഉദ്ഘാടനം ചെയ്തു. ബിഎംഎസ് സംസ്ഥാന സെക്രട്ടറി സി.ജി. ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
സമാപനസമ്മേളനം ബിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. കെ.ജി.ശ്രീകാന്ത്, കെ.പി. കലേഷ്, ടി.എന്‍. നളിനാക്ഷന്, വി.എസ്. പ്രസാദ്, കെ.എന്‍. മോഹനന് തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കോട്ടയം നഗരത്തില്‍ പ്രകടനവും നടന്നു. പുതിയ ഭാരവാഹികളായി ആര്. രഘുരാജ് (പ്രസിഡന്റ്), കെ.ജി. ശ്രീകാന്ത് കോട്ടയം, ഹരികുമാര്‍ പത്തനംതിട്ട, രാജേഷ് തിരുവനന്തപുരം, പി.ഗോപകുമാര്‍ ആലപ്പുഴ (വൈ. പ്രസിഡന്റുമാര്‍).
സിബി വര്‍ഗീസ് (ജനറല്‍ സെക്രട്ടറി), ജെ. ജയേഷ്, പ്രവീണ്‍ ഉപേന്ദ്രന്, ബിജോ മാത്യു, വിപിന്‍ കുമാര്‍, സി.എല്‍ അഭിലാഷ്, എന്‍. ഹരിദാസ്, സുരേഷ് ബാബു, അജി സുകുമാരന്‍ (സെക്രട്ടറിമാര്‍), കെ.പി. കലേഷ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
സമിതി അംഗങ്ങളായി പ്രശാന്ത് തിരുവനന്തപുരം, പ്രദീപ് കുമാര്‍ കൊല്ലം, ബിനു പത്തനംതിട്ട, പി. ഭുവനേന്ദ്രന് ഇടുക്കി, ജോമോന് മാത്യു ഇടുക്കി, റിജേഷ് ജയിംസ് ഇടുക്കി, ഫെലിക്സ് മാത്യു കോട്ടയം, ചാള്‍സ് അലോഷ്യസ് കൊല്ലം, സജീഷ് കെ.വി, ജയചന്ദ്രന്, രഘുനാഥ്, സുനോദ്, പ്രദീപ് കെ.ടി എന്നിവരെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: