ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പ്രമേയമാക്കിയ സിനിമ പിഎം നരേന്ദ്ര മോദിയുടെ പ്രദര്‍ശനം മെയ് 24ന്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന്റെ പിറ്റേ ദിവസമാണ് രാജ്യമെമ്പാടും ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
ഏപ്രില്‍ 10നാണ് പിറ്റേ ദിവസം നടത്താനിരുന്ന ചിത്രത്തിന്റെ പ്രദര്‍ശനം തെരഞ്ഞെടുപ്പ് കമ്മീഷന് നിരോധിച്ചത്. ഏപ്രില്‍ 11ന് ആരംഭിച്ച തെരഞ്ഞെടുപ്പിനെ ചിത്രം സ്വാധീനിക്കുമെന്ന് മുന്നില്‍ക്കണ്ട് രാഷ്ടീയ പാര്‍ട്ടികളെയും നേതാക്കന്മാരെയും പ്രതിപാദിക്കുന്ന ചിത്രങ്ങളുടെ പ്രദര്‍ശനം തടയുകയായിരുന്നു.
ചിത്രം വളരെ നല്ല രീതിയില്‍ തന്നെ തീയേറ്ററുകളില്‍ ഓടും. ഉത്തരവാദിത്തമുള്ള പൗരനെന്ന നിലയില്‍ രാജ്യത്തിന്റെ നിയമവ്യവസ്ഥയെ ബഹുമാനിക്കുന്നു. സിനിമയെ കുറിച്ചുള്ള ആകാംഷയും ആവേശവും മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് ഒരുപാട് ചര്‍ച്ചകള്‍ക്കൊടുവില്‍ സിനിമ പ്രദര്‍ശിപ്പിക്കുകയാണ് സംവിധായകന് സന്ദീപ് സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: