പ്രിയങ്കക്ക് കുട്ടികളുടെ അവകാശ കമ്മീഷന്റെ നോട്ടീസ്

Saturday 4 May 2019 4:12 am IST

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്രയ്ക്ക് കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ദേശീയ കമ്മീഷന്റെ നോട്ടീസ്.

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു പരിപാടിയില്‍ ,  പ്രിയങ്കയുടെ സാന്നിധ്യത്തില്‍ കുട്ടികളെക്കൊണ്ട്  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം പരാമര്‍ശം നടത്തിച്ചതിനാണ് നോട്ടീസ്. 

പ്രിയങ്കക്കൊപ്പം  നില്‍ക്കുന്ന  കുട്ടികള്‍ ചൗക്കീദാര്‍ ചോര്‍ ഹേ യെന്ന് മുദ്രാവാക്യം വിളിക്കുന്നതിന്റെയും  പ്രധാനമന്ത്രി മോദിക്കെതിരെ സഭ്യമല്ലാത്ത ഭാഷയില്‍ സംസരിക്കുന്നതിന്റെയും വീഡിയോ സാമൂഹ്യ മാധ്യങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ കമ്മീഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയിരുന്നു.  അതിനു പിന്നാലെയാണ് പ്രിയങ്കയോടും വിശദീകരണം തേടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.