ഇന്റേണ്‍ഷിപ്പ്: അപ്പീല്‍ നല്‍കി

Saturday 4 May 2019 4:14 am IST

കൊച്ചി: ബിഎസ്‌സി നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്  റദ്ദാക്കിയതിനെതിരായ ഹര്‍ജി സിംഗിള്‍ബെഞ്ച് തള്ളിയതിനെതിരെ കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. എന്നാല്‍ ഇന്റേണ്‍ഷിപ്പ് റദ്ദാക്കിയ സര്‍ക്കാര്‍ ഉത്തരവു സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ഇടക്കാല ആവശ്യം ഡിവിഷന്‍ ബെഞ്ച് അനുവദിച്ചില്ല. 

നഴ്‌സിംഗ് ബിരുദ വിദ്യാര്‍ത്ഥികളുടെ ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് റദ്ദാക്കിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെത്തുടര്‍ന്ന് കേരള, കലിക്കറ്റ് സര്‍വകലാശാലകള്‍ ഇതിനനുസരിച്ച് സിലബസില്‍ മാറ്റം വരുത്തി. 

എന്നാല്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ ഇന്റേണ്‍ഷിപ്പ് റദ്ദാക്കുന്നത് എംബിബിഎസ് വിദ്യാര്‍ഥികളുടെ ഹൗസ് സര്‍ജന്‍സി റദ്ദാക്കുന്നതിനു തുല്യമാണെന്നും മതിയായ പരിശീലനം ലഭിക്കാത്ത നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ ആശുപത്രികളില്‍ നിയമിക്കാനാവില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവരെ ആശുപത്രികളില്‍ നിയമിച്ചാല്‍ മതിയെന്ന് അസോസിയേഷന്‍ പ്രമേയത്തിലൂടെ തീരുമാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.