തൃശൂര്‍: നോവലിസ്റ്റ് വിലാസിനിയുടെ സ്മരണയ്ക്കായി കേരള സാഹിത്യ അക്കാദമി ഏര്‍പ്പെടുത്തിയിട്ടുള്ള എന്‍ഡോവ്മെന്റ് അവാര്‍ഡിനായി പുസ്തകങ്ങള്‍ ക്ഷണിച്ചു. 50000 രൂപയും ഫലകവും സാക്ഷ്യപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
2015, 16, 17 വര്‍ഷങ്ങളില്‍ ആദ്യപ്പതിപ്പായി പ്രസിദ്ധീകരിച്ച, ഏതെങ്കിലും ഒരു നോവലിനെ കുറിച്ചോ നോവലിസ്റ്റിനെ കുറിച്ചോ നോവല്‍ എന്ന സാഹിത്യരൂപത്തെ കുറിച്ചോ മലയാളത്തില്‍ എഴുതിയ സമഗ്ര പഠനഗ്രന്ഥത്തിനാണ് 2018ലെ വിലാസിനി അവാര്‍ഡ് നല്‍കുന്നത്. ലേഖന സമാഹാരങ്ങളോ നോവലിസ്റ്റുകളുടെ കേവല ജീവചരിത്രങ്ങളോ പിഎച്ച്ഡി, എംഫില്‍ പ്രബന്ധങ്ങളോ പ്രബന്ധങ്ങളുടെ സംഗ്രഹിതരൂപങ്ങളോ പരിഗണിക്കുന്നതല്ല. ഗ്രന്ഥകര്‍ത്താവിനോ, മറ്റ് വ്യക്തികള്‍ക്കോ, സ്ഥാപനങ്ങള്‍ക്കോ അവാര്‍ഡ് പരിഗണനക്കുള്ള പുസ്തകങ്ങള്‍ അയക്കാവുന്നതാണ്.
പുസ്തകത്തിന്റെ മൂന്ന് പ്രതികള്‍ വീതം ജൂണ്‍ 15ന് മുമ്പ് സെക്രട്ടറി കേരള സാഹിത്യ അക്കാദമി, തൃശൂര്‍ 20 എന്ന വിലാസത്തില്‍ അയക്കണം. കവറിന് മുകളില്‍ വിലാസിനി അവാര്‍ഡ് എന്ന് രേഖപ്പെടുത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: