'വാസ്‌കോഡ ഗാമ' കൊച്ചി കണ്ടു മടങ്ങി

Saturday 4 May 2019 4:52 am IST

മട്ടാഞ്ചേരി:  രജത ജൂബിലിയുടെ നിറവില്‍ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ അത്യാധുനിക ആഡംബര കപ്പല്‍ വാസ്‌കോഡ ഗാമ ഗോവയിലേക്ക് തിരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചിന് കൊച്ചി തുറമുഖത്തെ ബിടിപി ബെര്‍ത്തിലെത്തിയ കപ്പലില്‍ എട്ട് രാജ്യങ്ങളില്‍ നിന്നുള്ള 1200 യാത്രക്കാരും 558 ജീവനക്കാരുമാണുണ്ടായിരുന്നത്. യാത്രക്കാരെ പുഷ്പഹാരം അണിയിച്ച് സ്വീകരിച്ചു.

പോര്‍ച്ചുഗീസ് നാവികനായിരുന്ന വാസ്‌കോഡ ഗാമയുടെ നാമധേയത്തിലുള്ള കപ്പലില്‍ എത്തിയവര്‍ അദ്ദേഹത്തിന്റെ ഭൗതിക ശരീരം സംസ്‌കരിച്ചിരുന്ന ഫോര്‍ട്ടുകൊച്ചിയിലെ സെന്റ് ഫ്രാന്‍സിസ് ദേവാലയവും, വാസ്‌ക്കോഡ ഗാമ സ്‌ക്വയറും സന്ദര്‍ശിച്ചു. രാത്രി 10 മണിയോടെ കപ്പല്‍ ഗോവയിലേക്ക് മടങ്ങി.  ഏപ്രില്‍ 9ന് സിംഗപ്പൂരില്‍ നിന്നാണ് ഇപ്പോഴത്തെ സഞ്ചാരി സംഘം യാത്ര ആരംഭിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.