ന്യൂദല്‍ഹി : അഞ്ചാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. ഏഴ് സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലാണ് അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് മത്സരിക്കുന്ന ലക്നൗ, രാഹുല്‍ ഗാന്ധിയും സ്മൃതി ഇറാനിയും ഏറ്റുമുട്ടുന്ന അമേഠി, സോണിയാഗാന്ധി മത്സരിക്കുന്ന റായ്ബറേലിയുമാണ് അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് മണ്ഡലങ്ങളിലെ ശ്രദ്ധാകേന്ദ്രങ്ങള്‍.
ഇത്തവണ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളുള്ളത് യുപിയില്‍ ആണ്. യുപിയില്‍ പതിനാലും രാജസ്ഥാനില്‍ പന്ത്രണ്ടും ബംഗാളിലും മധ്യപ്രദേശിലും ഏഴു വീതം സീറ്റിലും ബീഹാറില്‍ അഞ്ചും ജാര്‍ഖണ്ഡില്‍ നാലും കശ്മീരില്‍ രണ്ടും സീറ്റിലാണ് അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക.
പ്രധാനമന്ത്രി നരേന്ദ്ര മോദി യുപിയിലും ബീഹാറിലും ഇന്ന് പ്രചാരണം നടത്തും. സ്മൃതി ഇറാനി മത്സരിക്കുന്ന അമേഠിയില്‍ കൊട്ടിക്കലാശത്തിന് അമിത് ഷായുമെത്തും. മണ്ഡലത്തില്‍ നടത്തുന്ന റോഡ് ഷോയില്‍ അമിത് ഷാ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: