കൊല്‍ക്കത്ത : ഫോനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചു. ഭുവനേശ്വര വിമാനത്താവളം ഇന്ന് ഉച്ചയോടെ തുറന്നേക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ഒഡീഷയില്‍ വന്‍ നാശം വിതച്ച ഫോനി ചുഴലിക്കാറ്റ് പശ്ചിമബംഗാളിലെ വടക്കുകിഴക്കന്‍ മേഖലകളിലും ആഞ്ഞുവീശി. ചുഴിലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം എട്ടായിട്ടുണ്ട്. എന്നാല്‍ 10 പേര് മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ശക്തമായ കാറ്റിലും മറ്റുംപെട്ട് തകര്‍ന്ന കെട്ടിടങ്ങള്‍ക്കും കടപുഴകിയ മരങ്ങള്‍ക്കും ഇടയില്‍പ്പെട്ടാണ് പലരും മരിച്ചത്.
തീര്‍ത്ഥാടന നഗരമായ പുരിയിലും തലസ്ഥാനമായ ഭുവനേശ്വറിലും കനത്ത നാശമാണുണ്ടാക്കിയത്. വെള്ളിയാഴ്ച അര്‍ധരാത്രി 12.30 ഓടെ ചുഴലിക്കാറ്റ് ഒഡീഷയില്‍നിന്ന് പശ്ചിമബംഗാളിലേയ്ക്ക് പ്രവേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: