കോവളം: വനിതാ ഐപിഎസ് ട്രെയിനിയെ ബൈക്ക് യാത്രക്കാരന് ആക്രമിച്ചതായി പരാതി. കോവളം പാച്ചല്ലൂര്‍- കൊല്ലന്തറ സര്‍വ്വീസ് റോഡില്‍ ശനിയാഴ്ച രാവിലെ പ്രഭാത സവാരി നടത്തുന്നതിനിടെ തിരുവല്ലത്തെ എഎസ്പി ട്രെയിനിയ്ക്ക് നേരെയാണ് അക്രമമുണ്ടായത്.
റോഡിലൂടെ നടക്കുകയായിരുന്ന വനിതാ ഓഫീസറെ ബൈക്കില്‍ പിന്തുടര്ന്നെത്തിയ യുവാവ് സമീപമെത്തി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബഹളം വെച്ച് ബൈക്കിന്റെ പിന്നാലെ ഇവര്‍ ഓടിയെങ്കിലും യുവാവ് കടന്ന് കളഞ്ഞു.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ബൈക്കിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: