തിരുവനന്തപുരം : അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥാനത്ത് തുടരുമെന്ന് ടിക്കാറാം മീണ. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കണ്ണൂരില്‍ സിപിഎം കള്ളവോട്ട് ചെയ്തതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്ന് ടിക്കാറാം മീണ അന്വേഷണത്തിന് ഉത്തരവിടുകയും, നടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഇടത് നേതാക്കാള്‍ ടിക്കാറാം മീണയ്ക്കെതിരം പരസ്യ പ്രസ്താവന നടത്തുകയും ചെയ്തിരുന്നു.
എന്നാല്‍ മാതൃകാ പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തിയവര്‍ അത് പാലിക്കാനും ഉത്തരവാദികളാണ്. ഈ കസേരയില്‍ ഇരിക്കുന്ന കാലത്തോളം മുഖം നോക്കാതെയുള്ള നടപടി ഉണ്ടാകും. ഇതിനായി സുപ്രീംകോടതി വരം വേണ്ടിവന്നാല്‍ പോകും.
തെരഞ്ഞെടുപ്പില്‍ കള്ള വോട്ട് പോലുള്ള പട്ടലംഘനങ്ങളില് നിന്ന് പിന്മാറാന് രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയാണ് ആദ്യം തയ്യാറാവേണ്ടത്. ആത്മ വിമര്‍ശനത്തിന് ഈ നേതാക്കള്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: