പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സിപിഎം കൗണ്‍സിലര്‍ ഒളിവില്‍

Saturday 4 May 2019 5:13 pm IST

മലപ്പുറം : പതിനാറ് വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ സിപിഎം കൗണ്‍സിലര്‍ ഒളിവില്‍. മലപ്പുറം വളാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ ഷംസുദ്ദീനാണ് ഒളിവില്‍ പോയത്. 16 വയസ്സുകാരിയെ പീഡിപ്പിച്ചതിന് പോക്‌സോ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. 

എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഇയാള്‍ ഒളിവില്‍ പോയെന്നാണ് വിവരം. ഷംസുദ്ദീന് വേണ്ടിയുള്ള തെരച്ചിലും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. വളാഞ്ചേരി നഗരസഭ കൗണ്‍സിലറായ ഷംസുദ്ദീന്‍, പെണ്‍കുട്ടി പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ഇഷ്ടം സ്ഥാപിച്ച് പല തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. 

സഹോദരിക്കൊപ്പം ചൈല്‍ഡ് ലൈനിലെത്തിയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. പിന്നീട് ചൈല്‍ഡ് ലൈന്‍ ഈ പരാതി കളക്ടര്‍ക്കും മലപ്പുറം ജില്ലാ പോലീസ് മേധാവിക്കും കൈമാറുകയായിരുന്നു. തിരൂര്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.