കൊല്ലം: പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കശുവണ്ടിവ്യവസായത്തിന് താങ്ങായി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി അനധികൃത കശുവണ്ടിപരിപ്പ് ഇറക്കുമതി തടയാനുള്ളനടപടികള് സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു.
ഇറക്കുമതിചെയ്യുന്ന കശുവണ്ടിപരിപ്പിന്മേല് നൂറുശതമാനം പരിശോധന നടത്താനും അനധികൃതമായി പരിപ്പ് ഇറക്കുമതി ചെയ്യുന്നവരുടെ മേല്‍ കോഫോപോസാ നിയമം ചുമത്തുന്നതടക്കമുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കും. കാഷ്യൂഎക്സ്പോര്ട്ട് പ്രമോഷന് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആവശ്യപ്രകാരമാണ് നടപടി.
ഇറക്കുമതിചെയ്യുന്ന കശുവണ്ടിപ്പരിപ്പിന്മേല് നിലവിലുള്ള മിനിമം ഇന്‍പുട്ട് പ്രൈസ് വര്‍ദ്ധിപ്പിക്കാനും തൊലി ഇറക്കുമതി നിര്‍ത്തലാക്കാനും കേന്ദ്രകൃഷിമന്ത്രാലയം നടപടിസ്വീകരിക്കുമെന്ന് കാഷ്യൂഎക്സ്പോര്ട്ട് പ്രമോഷന് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രതിനിധിസംഘത്തിന് ഉറപ്പുനല്‍കിയതായി ചെയര്മാന് ഡോ.ആര്.കെ.ഭൂതേഷും എക്സിക്യൂട്ടീവ് ഡയറക്ടറും സെക്രട്ടറിയുമായ എസ്.കണ്ണനും അറിയിച്ചു.
കേരളം, തമിഴ്നാട്, കര്‍ണ്ണാടക, ഗോവാ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് സിഇപിസിഐയുടെ സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: