എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 6 ന് പ്രഖ്യാപിക്കും

Saturday 4 May 2019 7:43 pm IST

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം 6 ന് ഉച്ചയ്ക്ക് രണ്ടിന് പ്രഖ്യാപിക്കും. ഇതോടൊപ്പം തന്നെ ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിങ് ഇംപേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിങ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും ഉണ്ടായിരിക്കും. ഫലപ്രഖ്യാപനത്തിനുശേഷം പിആര്‍ഡി ലൈവ് എന്ന മൊബൈല്‍ ആപ്പിലും keralapareekshabhavan.in, sslcexam.kerala.gov.in, results.itschool.gov.in, results.kerala.nic.in, www.prd.kerala.gov.in  എന്നീ സൈറ്റുകളിലും ഫലം ലഭ്യമാകും. 

എസ്എസ്എല്‍സി(എച്ച്‌ഐ), ടിഎച്ച്എസ്എല്‍സി (എച്ച്‌ഐ) ഫലം sslchiexam.kerala.gov.in  ലും ടിഎച്ച്എസ്എല്‍സി ഫലം  thslcexam.kerala.gov.in ലും ലഭ്യമാകും. ഉച്ചയ്ക്ക് രണ്ട് മുതല്‍  www.results.kite.kerala.gov.in വെബ്‌സൈറ്റിലൂടെ എസ്എസ്എല്‍സി ഫലമറിയാന്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംവിധാനം ഒരുക്കി.  ഇതിനുപുറമെ 'സഫലം 2019' എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.