കശ്മീരില്‍ ബിജെപി നേതാവിനെ ഭീകരര്‍ വെടിവെച്ച് കൊന്നു

Sunday 5 May 2019 8:44 am IST

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബിജെപി നേതാവിനെ  ഭീകരനെ വെടിവച്ചു കൊന്നു. ബീജെപി വക്താവ് ഗുലാം മുഹമ്മദ് മിര്‍ ആണ് കൊല്ലപ്പെട്ടത് അനന്തനാഗ് ജില്ലയിലെ നൗഗാമിലാണ് സംഭവം.മുഹമ്മദ് മീറിന്റെ നെഞ്ചിലും വയറിനും വെടിയേറ്റ ഉടനെ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

തെക്കന്‍ കശ്മീരിലെ ബിജെപി ഭാരവാഹിയായിരുന്ന ഗുല്‍ മുഹമ്മദ് മിര്‍ 2008 ലും 2014 ലും ദോറു നിയമസഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.

ബിജെപി. നേതാവിന്റെ കൊലപാതകത്തില്‍ മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള അനുശോചനം രേഖപ്പെടുത്തി. ഇത്തരം ക്രൂരകൃത്യങ്ങള്‍ അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.