കൊച്ചിയില്‍ സിപിഎം - സിപിഐ പോര് രൂക്ഷം

Sunday 5 May 2019 10:48 am IST

മട്ടാഞ്ചേരി: ലോക്‌സഭാ തെരെഞ്ഞെടുപ്പ് കഴിഞ്ഞതോടെ കൊച്ചിയിലെ സിപിഎം-സിപിഐ പോര് വീണ്ടും മൂര്‍ഛിച്ചു .ലോക തൊഴിലാളി ദിനം ഇക്കുറിയും ഇരുപാര്‍ട്ടികളും വെവ്വേറെയാണ് ആഘോഷിച്ചത്.മുന്‍ കാലങ്ങളിലെ പോര് ലോകസഭാ തിരഞ്ഞെടുപ്പില്‍ താല്ക്കാലിക വെടിനിര്‍ത്തല്‍ പ്പോലെ ഒഴിവാക്കിയിരുന്നു.മെയ്ദിനാഘോഷ പരിപാടികള്‍ പ്രത്യേകമായി നടത്തി ഇരുവരും പോര് തുടരുകയാണന്ന് വെളിപ്പെടുത്തി.

സിപിഎമ്മിന്റെ വലിയേട്ടന്‍ മനോഭാവമാണ് പോരിന് കാരണം. സിപിഎമ്മിലെ പിണറായി - വിഎസ് പോരില്‍ നിന്ന് തുട ങ്ങിയതാണ് സിപി ഐ യുമായുള്ള അകല്‍ച്ച.മുന്നണിതലത്തില്‍ സംസ്ഥാനനേതൃത്വമെടുക്കുന്ന തീരുമാനങ്ങള്‍പ്പോലും കൊച്ചിയില്‍ രണ്ടായാണ് നടത്താറ്. ഇതിനിടെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയ മുന്‍ കൗണ്‍സിലറെ സിപിഐ സ്വീകരിക്കുകയും മണ്ഡലം സെക്രട്ടറി ആക്കുകയും ചെയ്തതോടെ സിപിഐക്കെതിരെ സിപിഎം പരസ്യമായി പ്രതിഷേധിക്കുവാനും തുടങ്ങി.ഇരുസംസ്ഥാന നേതൃ ത്വവും ഇടപ്പെട്ടെങ്കിലും പരസ്യപോര് മാത്രം ഒഴിവായി.തുടര്‍ന്ന് സിപിഎം സമ്മര്‍ദ്ദത്തിന് കീഴടങ്ങി ഒത്തുതീര്‍പ്പെന്ന പോലെ സിപിഎം വിമതനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിപി ഐ നീക്കം ചെയ്തുവെങ്കിലും സിപിഎം വലിയേട്ടന്‍ നയം തുടരുകയാണന്ന് സിപിഐ പറയുന്നു.

ലോ്കസഭാ തിരഞ്ഞെടുപ്പില്‍ പ്രചരണ യോഗങ്ങളിലും പര്യടനങ്ങളിലും സിപിഐ യെ പിന്‍ നിരയിലാക്കുന്നതില്‍ സിപിഎംതന്ത്രപരമായ സമീപനംകൈക്കൊണ്ടുവെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍പറയുന്നത്. മെയ്ദിനാഘോഷത്തില്‍ തൊഴിലാളി സംഘടനകള്‍ ഒരു മിച്ച് പരിപാടികള്‍ നടത്തണമെന്നസംസ്ഥാന നേതൃത്വതീരുമാനത്തെഅംഗീകരിക്കുന്നതില്‍ സിപിഎമ്മിന്റെ സിഐടിയു തയ്യാറാകാത്തത് വീണ്ടും മുന്നണി കക്ഷികളില്‍ പ്രതിക്ഷേധത്തിനിടയാക്കി.ഐഎന്‍ടിയുസിക്കൊപ്പമാണ്് എഐടിയുസി റാലിയുംസമ്മേളനവുംനടത്തിയത്.എച്ച് എംഎസ്സിന്റെ തുറമുഖയുണിയന്‍ പ്രത്യേക സമ്മേളനവുമൊരുക്കി.മുന്നണി ഘടകകക്ഷികളെ അംഗീകരിക്കാത്ത സമീപനമാണ് സിപിഎമ്മിന്റെതെന്ന് മറ്റുഘടക കക്ഷികളും പരാതിപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.