തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കള്ളവോട്ട് നടന്നെന്ന ആരോപണത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ടീക്കാറാം മീണ വിശദ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കാസര്‍ഗോഡ് മണ്ഡലത്തിലെ മൂന്ന് ഇടങ്ങളിലെ നാല് ബൂത്തുകളിലായി ഏഴ് കള്ളവോട്ടുകള്‍ നടന്നതായി ടിക്കാറാം മീണ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കള്ളവോട്ട് നടന്ന ബൂത്തുകളില്‍ റീപോള്‍ വേണോയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനമെടുക്കും. കണ്ണൂര്‍ പിലാത്തറ എയുപി സ്കൂളിലെ 19-ാം നമ്പര്‍ ബൂത്ത്, തൃക്കരിപ്പൂര്‍ കൂളിയാട് ഹൈസ്കൂളിലെ 48-ാം നമ്പര്‍ ബൂത്ത്, കല്യാശ്ശേരി മാടായി പഞ്ചായത്തിലെ പുതിയങ്ങാടി ജമാ അത്ത് ഹൈസ്കൂളിലെ 69,70 നമ്പര്‍ ബൂത്തുകളിലാണ് കള്ളവോട്ട് നടന്നതായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: