പീഡനക്കേസിലെ പ്രതി മന്ത്രിയുടെ സുഹൃത്തെന്ന് ആരോപണം

Sunday 5 May 2019 1:45 pm IST

കോഴിക്കോട് : വളാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ സിപിഎം കൗണ്‍സിലര്‍ മന്ത്രി കെ.ടി. ജലീലിന്റെ സുഹൃത്തെന്ന് ആരോപണം. പതിനാറുകാരിയെ പീഡിപ്പിച്ച ഷംസുദ്ദീന്‍ നടക്കാവില്‍ മന്ത്രിക്കൊപ്പം ഇരിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ഇതുസംബന്ധിച്ച ആരോപണം ശക്തമായിരിക്കുന്നത്. 

ജലീലും ഷംസുദ്ദീനും ഉറ്റ സുഹൃത്തുക്കളാണെന്നാണ് പെണ്‍കുട്ടിയുടെ സഹോദരിയും ആരോപിക്കുന്നുണ്ട്. അതിനിടെ പെണ്‍കുട്ടിയെ കാണാതായ ദിവസം മന്ത്രിയോട് സഹായം ചോദിച്ചിരുന്നുവെന്നും മന്ത്രി ഇടപ്പെട്ടിരുന്നുവെങ്കില്‍ കുട്ടിയെ പോലീസ് കണ്ടെത്തുമായിരുന്നു കുടുംബം ആരോപിച്ചു. പരാതി നല്‍കി ഒരു ദിവസത്തിന് ശേഷമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.  പെണ്‍കുട്ടിയെ കഴിഞ്ഞ ജൂലൈയില്‍ പീഡിപ്പിച്ചുവെന്നാണ് കേസ്. ഇതിനിടെ നിരവധി തവണ പെണ്‍കുട്ടി പീഢനത്തിനിരയായി.

വളാഞ്ചേരിയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ ഷംസുദ്ദീന്റെയും ജലീലിന്റേയും ബന്ധം സംബന്ധിച്ച് ആരോപണം ഉന്നയിക്കുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റില്‍ കെ.ടി. ജലീലിനൊപ്പമുള്ള നിരവധി ചിത്രങ്ങളും ഷംസുദ്ദീന്‍ പങ്കുവെച്ചിട്ടുണ്ട്. ഇതാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തെളിവായി കൊണ്ടുവരുന്നത്. അതേസമയം, ഷംസുദ്ദീന്‍ മലേഷ്യയിലേക്കോ തായ്ലന്‍ഡിലേക്കോ കടന്നതായി സംശയിക്കുന്നതായി പോലീസ് പറയുന്നു.

അതേസമയം ഷംസുദ്ദീന്‍ നടക്കാവില്‍ സുഹൃത്താണെന്ന ആരോപണം മന്ത്രി കെ ടി ജലീല്‍ നിഷേധിച്ചു. തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതമാണ് പ്രതി വളാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ ഷംസുദ്ദിനെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ല. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞിരുന്നു. അപ്പോള്‍ത്തന്നെ വളാഞ്ചേരി പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചിരുന്നുവെന്നും മന്ത്രി പ്രതികരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.