ഫോനി: 16 മരണം; പ്രധാനമന്ത്രി നാളെ ഒഡീഷയില്‍

Sunday 5 May 2019 2:58 pm IST

പുരി: ഒഡീഷയില്‍ കനത്ത നാശം വിതച്ച് കടന്നുപോയ ഫോനി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 16 ആയി. കനത്ത നാശം സംഭവിച്ച സംസ്ഥാനത്തെ 10,000 ഗ്രാമങ്ങളിലും 52 നഗര പ്രദേശങ്ങളിലും ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

ഫോനി ചുഴലിക്കാറ്റില്‍ ഒഡീഷയില്‍ വ്യാപക നാശ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നിരവധി വീടുകള്‍ തകര്‍ന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയായി. നിരവധി പ്രദേശങ്ങളില്‍ ഗതാഗതം പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്.

11 ലക്ഷത്തോളം പേരെയാണ് സുരക്ഷിത മേഖലയിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. അതിനാല്‍ ആളപായം വലിയ തോതില്‍ കുറയ്ക്കാന്‍ കഴിഞ്ഞു. എന്നാല്‍ പുരി നഗരത്തില്‍ വന്‍ നാശമാണ് ഫോനി ചുഴലിക്കാറ്റില്‍ സംഭവിച്ചിരിക്കുന്നത്.സംസ്ഥാനം ഇത്രയധികം മുന്‍കരുതലുകള്‍ കൈക്കൊണ്ടിട്ടും 16 ജീവനുകള്‍ നഷ്ടപ്പെട്ടു. അതേസമയം, 1086 കോടിയുടെ കേന്ദ്ര ദുരിതാശ്വാസം പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

അതേസമയം, ദുരിത ബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ സന്ദര്‍ശിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.