തിരുവനന്തപുരം : തൊടുപുഴയില്‍ ഏഴ് വയസ്സുകാരനെ അമ്മയുടെ സുഹൃത്ത് ക്രൂരമായി മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ കുട്ടിയുടെ മുത്തശ്ശിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. ഇടുക്കി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുമ്പാകെയാണ് കൊല്ലപ്പെട്ട കുട്ടിയുടെ മുത്തശ്ശി രഹസ്യമൊഴി നല്‍കിയത്. അരുണ്‍ ആനന്ദിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും ഇയാളില്‍ നിന്നും ഭീഷണി ഉയര്‍ന്നിരുന്നതായും മുത്തശ്ശി പറഞ്ഞതായാണ് സൂചന. മരിച്ച കുട്ടിയുടെ അനുജനും മുത്തശ്ശിയോടൊപ്പം ഉണ്ടായിരുന്നു.
കുട്ടികളെ പ്രതി അരുണ്‍ ആനന്ദ് ആക്രമിച്ചത് സംബന്ധിച്ചും, പിന്നീട് ഇളയകുട്ടി ഇതേക്കുറിച്ച് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയോട് പറഞ്ഞതുമെല്ലാം മൊഴിയായി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഏഴുവയസുകാരന്റെ അമ്മയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്ന കാര്യത്തില്‍ ഇതു വരെ തീരുമാനമായില്ല.
ഇളയ കുട്ടിയെ കുട്ടിയുടെ പിതാവിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് കൈമാറാനും തീരുമാനമായി. തിങ്കളാഴ്ച്ച കുട്ടിയെ കൈമാറിയേക്കുമെന്ന് ജില്ലാ ചൈല്‍ല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അറിയിച്ചു. കുട്ടിയുടെ അമ്മയുടെയും മുത്തശ്ശിയുടെയും കൈയ്യില്‍ ഇളയകുട്ടി സുരക്ഷിതനല്ലെന്ന പരാതിയിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: