ശ്രീനഗര്‍ : ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. കശ്മീരിലെ പൂഞ്ച്, രാജോരി മേഖലകളിലാണ് പാക്കിസ്ഥാന് സൈന്യം യാതൊരു പ്രകോപനവും കൂടാതെ വെടിയുതിര്‍ത്തത്. തുടര്‍ന്ന് ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായും സൈനിക വക്താവ് അറിയിച്ചു.
ബലാകോട്ട് വ്യോമാക്രമണത്തിന് ശേഷം ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ വര്‍ധിച്ച് വരികയാണ്. അതിര്‍ത്തി പ്രദേശങ്ങളില്‍ പലപ്പോഴും ആശങ്ക ഒഴിയാത്ത അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: