ബാലകലാമേള: യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിന് ഓവറോള്‍ കിരീടം

Sunday 5 May 2019 5:42 pm IST

കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍(കല) ബാലകലാമേളയില്‍ 79 പോയിന്റുകളോടെ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ കിരീടം നേടി. 18 പോയിന്റുകള്‍ വീതം നേടിയ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ അമ്മാന്‍ ബ്രാഞ്ചിലെ അന്ന എലിസബത്ത് രാജുവും, യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലെ മേധാ ലക്ഷ്മിയും കലാതിലകങ്ങളായി.

25 പോയിന്റുകള്‍ നേടിയ മംഗഫ് ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രോഹിത് എസ്. നായരാണ് തുടര്‍ച്ചയായി നാലാം തവണയും പ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടത്. ചലച്ചിത്രതാരം രമ്യാനമ്പീശന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. നിയമസഭാ സ്പീക്കര്‍ പി. രാമകൃഷ്ണന്‍ മുഖ്യാതിഥിയായി. 

78 പോയിന്റുകളോടെ ഫഹാഹീല്‍ ഗള്‍ഫ് ഇന്ത്യന്‍ സ്‌കൂള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 76 പോയിന്റുകള്‍ കരസ്ഥമാക്കിയ അബാസിയ ഇന്ത്യന്‍ എഡുക്കേഷണല്‍ സ്‌കൂളിനാണ് (ഭാവന്‍സ്) മൂന്നാം സ്ഥാനം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.