വോയ്‌സ് കുവൈത്തിന്റെ അനുശോചന യോഗം

Sunday 5 May 2019 7:52 pm IST
ജനറല്‍ സെക്രട്ടറി മനീഷ് കൈലാസ് അനുശോചന പ്രമേയം അവതരിപ്പിച്ചു . വോയ്‌സ് കുവൈത്ത് രക്ഷാധികാരി പി.ജി.ബിനു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മനീഷ് കൈലാസ് അനുശോചന പ്രമേയം അവതരിപ്പിച്ചു.

കുവൈത്ത് സിറ്റി: വിശ്വകര്‍മ  ഓര്‍ഗനൈസേഷന്‍ ഫോര്‍ ഐഡിയല്‍ കരിയര്‍ ആന്‍ഡ് എജുക്കേഷന്‍ ( വോയ്‌സ് കുവൈത്ത് )  കുടുംബാംഗവും പൊതുസമൂഹത്തിലെ നിറ സാന്നിധ്യവുമായിരുന്ന ബാലു ചന്ദ്രനെ  അനുശോചിച്ച് യോഗം നടന്നു.

ജനറല്‍ സെക്രട്ടറി മനീഷ് കൈലാസ് അനുശോചന പ്രമേയം അവതരിപ്പിച്ചു . വോയ്‌സ് കുവൈത്ത് രക്ഷാധികാരി പി.ജി.ബിനു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മനീഷ് കൈലാസ് അനുശോചന പ്രമേയം അവതരിപ്പിച്ചു.

മനോജ് മാവേലിക്കര, കെ.എ.എന്‍. കര്‍ത്ത, ബാബു ഫ്രാന്‍സിസ്, രഘുനാഥന്‍ നായര്‍, സാബു. എം.പീറ്റര്‍ , ഉഷാ ലക്ഷ്മി , ജയകൃഷ്ണ കുറുപ്പ്, ജിനേഷ് ജീവലന്‍, പി.എം.നായര്‍, രഘുനാഥന്‍ ആചാരി, കേളോത്ത് വിജയന്‍ , മിനി കൃഷ്ണ , പി.ചന്ദ്രശേഖരന്‍ , നാട്യാലയ കൃഷ്ണപ്രകാശ് , ഷാജന്‍ കുനിയി , അജീഷ്.കെ, എ.ആര്‍. സത്യന്‍, കെ.ഗോപിനാഥന്‍ , കെ.വി.ഷാജി, വി.ഷനില്‍, എം.ജി.റെജി മോന്‍ എന്നിവര്‍ സംസാരിച്ചു.

കുവൈത്തിന്റെ പൊതു മണ്ഡലത്തില്‍ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന ബാലു ചന്ദ്രന്റെ മരണം പ്രവാസി മലയാളികള്‍ക്ക് കനത്ത നഷ്ടമാണ് സംഭവിച്ചതെന്ന് സംസാരിച്ചവര്‍  അനുസ്മരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.