എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന്

Monday 6 May 2019 2:31 am IST
മന്ത്രി സി.രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിക്കുക. ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി എന്നീ പരീക്ഷകളുടെ ഫലങ്ങളും പ്രഖ്യാപിക്കും.

തിരുവനന്തപുരം:  എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പ്രഖ്യാപിക്കും. രാവിലെ പരീക്ഷാബോര്‍ഡ് ചേര്‍ന്ന് ഫലപ്രഖ്യാപനത്തിന് അനുമതി നല്‍കും. നാലുലക്ഷത്തി പതിനയ്യായിരം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. 

മന്ത്രി സി.രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിക്കുക.  ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി എന്നീ പരീക്ഷകളുടെ ഫലങ്ങളും പ്രഖ്യാപിക്കും.

പ്രഖ്യാപനത്തിനുശേഷം പി.ആര്‍.ഡി ലൈവ് എന്ന മൊബൈല്‍ ആപ്പിലും keralap areeks habhavan.in,sslcexam.kerala.gov.in, results.itschool.gov.in,results.kerala.nic.in, prd.kerala.gov.in  എന്നീ സൈറ്റുകളിലും ഫലം ലഭ്യമാകും. 

എസ്.എസ്.എല്‍.സി(എച്ച്.ഐ), റ്റി.എച്ച്.എസ്.എല്‍.സി (എച്ച്.ഐ) റിസള്‍ട്ട് sslchi exam.kerala.gov.in ലും ടി.എച്ച്.എസ്.എല്‍.സി റിസള്‍ട്ട് thslcexam.kerala.gov.in ലും ലഭ്യമാകും. ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്നും ആപ്പ് സ്‌റ്റോറില്‍നിന്നും പി.ആര്‍.ഡി ലൈവ് ആപ് ഡൗണ്‍ലോഡ് ചെയ്യാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.