അഞ്ചാം ഘട്ടം ഇന്ന്; 51 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ്

Monday 6 May 2019 2:57 am IST

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടത്തില്‍ ഇന്ന് 51 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ്. സോണിയ മത്സരിക്കുന്ന റായ്ബറേലിയും സ്മൃതി ഇറാനിയും രാഹുലും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടം നടക്കുന്ന അമേഠിയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ലഖ്‌നൗവും ഇന്ന് പോളിങ് ബൂത്തിലെത്തും. 

ബീഹാര്‍(5 മണ്ഡലങ്ങള്‍), ജമ്മുകശ്മീര്‍(2), ഝാര്‍ഖണ്ഡ്(4),മധ്യപ്രദേശ്(7) രാജസ്ഥാന്‍ (12) ,ഉത്തര്‍പ്രദേശ്, (14) ബംഗാള്‍ (7) എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. മെയ് 16നും 19നും രണ്ടു ഘട്ടങ്ങള്‍ കൂടിയാണ് ഇനി ബാക്കി. 

ബീഹാറിലെ ഹാജിപൂര്‍, സരണ്‍, മധുബനി, മധ്യപ്രദേശിലെ ഖജുരാഹോ, സത്‌ന, വിദിശ, രാജസ്ഥാനിലെ ബിക്കാനീര്‍, സിക്കര്‍, ജയ്പൂര്‍ റൂറല്‍, ജയ്പൂര്‍, ആള്‍വാര്‍, യുപിയിലെ ഫത്തേപൂര്‍, കൗസംബി, ഫൈസാബാദ്, ബംഗാളിലെ ഹൗറ, ഹൂഗ്ലി, ഝാര്‍ഖണ്ഡിലെ റാഞ്ചി, കശ്മീരിലെ അനന്ത്‌നാഗ് എന്നിവിടങ്ങളാണ് ഇന്നു വിധിയെഴുതുന്ന പ്രധാന മണ്ഡലങ്ങള്‍. ജയ്പൂര്‍ റൂറലില്‍ കേന്ദ്രമന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ്, ഝാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹ, രാജസ്ഥാനിലെ ബിക്കാനീറില്‍ കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ എന്നിവര്‍ ജനവിധി തേടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.