ഗുരുവായൂരില്‍ വൈശാഖ മാസാചരണത്തിന് തുടക്കം

Monday 6 May 2019 1:00 am IST
ക്ഷേത്രത്തില്‍ തിരക്ക് നിയന്ത്രിക്കാന്‍ ദേവസ്വം പ്രത്യേകം സംവിധാനങ്ങള്‍ ഒരുക്കി. നാലും അഞ്ചും വരികളായാണ് തിരക്ക് നിയന്ത്രിക്കുന്നത്. വൈശാഖ മാസത്തില്‍ ക്ഷേത്രം ആദ്ധ്യാത്മിക ഹാളില്‍ നാല് സപ്താഹങ്ങള്‍ നടക്കും. ആഞ്ഞം മധുസൂദനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ മാഹാത്മ്യ പാരായണത്തോടെ ആദ്യ സപ്താഹം തുടങ്ങി.

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വൈശാഖ പുണ്യമാസാചരണത്തിന് തുടക്കം. ഇതോടെ, ക്ഷേത്രത്തില്‍ ഭക്തരുടെ തിരക്ക് വര്‍ദ്ധിച്ചു. മേട മാസത്തിലെ പ്രഥമ മുതല്‍ ഇടവ മാസത്തിലെ അമാവാസി വരെയുള്ള ഒരു ചാന്ദ്രമാസക്കാലമാണ് വൈശാഖ പുണ്യമാസമായി ആചരിക്കുന്നത്. ദാനധര്‍മ്മാദികള്‍ക്കും ക്ഷേത്രദര്‍ശനത്തിനും വിശേഷപ്പെട്ടതായാണ് ഈ പുണ്യമാസത്തെ കണക്കാക്കുന്നത്. 

ക്ഷേത്രത്തില്‍ തിരക്ക് നിയന്ത്രിക്കാന്‍ ദേവസ്വം പ്രത്യേകം സംവിധാനങ്ങള്‍ ഒരുക്കി. നാലും അഞ്ചും വരികളായാണ് തിരക്ക് നിയന്ത്രിക്കുന്നത്. വൈശാഖ മാസത്തില്‍ ക്ഷേത്രം ആദ്ധ്യാത്മിക ഹാളില്‍ നാല് സപ്താഹങ്ങള്‍ നടക്കും. ആഞ്ഞം മധുസൂദനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ മാഹാത്മ്യ പാരായണത്തോടെ ആദ്യ സപ്താഹം തുടങ്ങി. പൊന്നടുക്കം മണികണ്ഠന്‍ നമ്പൂതിരി, താമരക്കുളം നാരായണന്‍ നമ്പൂതിരി എന്നിവര്‍ മാഹാത്മ്യം വര്‍ണിച്ചു. പ്രൊഫ. മാധവപ്പള്ളി കേശവന്‍ നമ്പൂതിരി, തട്ടയൂര്‍ കൃഷ്ണന്‍ നമ്പൂതിരി, വെണ്മണി കൃഷ്ണന്‍ നമ്പൂതിരി, തോട്ടം ശ്യാമന്‍ നമ്പൂതിരി എന്നിവരാണ് മറ്റു ആചാര്യന്മാര്‍. 

ബലരാമ ജയന്തിയായ അക്ഷയ തൃതീയ, ശ്രീ ശങ്കരജയന്തി, ബുദ്ധ പൗര്‍ണമി, നരസിംഹ ജയന്തി, ദത്താത്രേയ ജയന്തി എന്നിവ വൈശാഖ മാസത്തിലെ വിശേഷ ദിവസങ്ങളാണ്. 

ബലരാമ ജയന്തിയായ അക്ഷയ തൃതീയ ഏഴിനാണ്. ശ്രീ ശങ്കര ജയന്തി ഒമ്പതിന്. ദിവസവും വൈകിട്ട് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ഭക്തി പ്രഭാഷണവും ഉണ്ടാകും. ജൂണ്‍ മൂന്നിനാണ് വൈശാഖമാസ സമാപനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.