ലഖ്നൗ: ഉത്തര്‍പ്രദേശിലെ അമേഠിയിലും റായ്ബറേലിയിലും എസ്പി-ബിഎസ്പിക്കാര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് ബിഎസ്പി നേതാവ് മായാവതി. ഈ രണ്ട് മണ്ഡലങ്ങളിലും എസ്പി-ബിഎസ്പി വോട്ടുകള്‍ ചോരുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മായാവതിയുടെ പരസ്യാഹ്വാനം.
കോണ്‍ഗ്രസും ബിജെപിയും ഒരുപോലെയാണ്. കോണ്‍ഗ്രസുമായി ഒത്തുപോകാനാകില്ല. പക്ഷേ ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമന്നാണ് മായാവതിയുടെ കണ്ടെത്തല്‍. അമേഠിയില്‍ രാഹുലും റായ്ബറേലിയില്‍ സോണിയയുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍. ഇവിടെ എസ്പിക്കും ബിഎസ്പിക്കും സ്ഥാനാര്‍ത്ഥികളില്ല. അമേഠിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും റായ്ബറേലിയില്‍ ദിനേശ് പ്രതാപ് സിങ്ങുമാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: