ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ്ജ് ശ്രീശ്രീ രവിശങ്കറിന് സമ്മാനിച്ചു

Monday 6 May 2019 5:15 am IST

പുതുപ്പള്ളി (കോട്ടയം): തീവ്രവാദികള്‍ക്ക് നല്ല അറിവ് പകര്‍ന്ന് നല്‍കണമെന്ന് ജീവനകലയുടെ ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍. പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ പെരുനാളിനോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ്ജ് പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.  

അറിവ് അവരെ മനുഷ്യനാക്കും. സ്‌നേഹവും കാരുണ്യവുമാണ് മനുഷ്യന്റെ ജീവിതത്തില്‍ വേണ്ടത്. ഹൃദയത്തില്‍ സ്‌നേഹമുണ്ടെങ്കില്‍ ലോകം കീഴടക്കാം. സങ്കീര്‍ണ്ണമായ ജീവിതത്തെ കുറിച്ച് എല്ലാവരും ആശങ്കപ്പെടുന്നു. ഈശ്വരന്‍ നമുക്ക് ഉറച്ച ആത്മവിശ്വാസമാണ് തരുന്നത്. നല്ല ആത്മവിശ്വാസം ജീവിത വിജയം നേടിത്തരുന്നു. ലോകത്ത് കൂടുതലും നല്ല മനുഷ്യരാണ്. മോശം മനുഷ്യര്‍ വളരെ കുറവാണ്. പുരസ്‌കാരം തനിക്ക് കൂടുതല്‍ ഉത്തരവാദിത്വമാണ് നല്‍കുന്നതെന്നും ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു. 

കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത അദ്ദേഹത്തിന് അവാര്‍ഡ് സമ്മാനിച്ചു. 

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷനായി. പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നെബു ജോണ്‍, വികാരി ഫാ. കുര്യന്‍ തോമസ് കരിപ്പാല്‍, സഹ വികാരി ഫാ. മാര്‍ക്കോസ് മാര്‍ക്കോസ്, ട്രഷറര്‍ ലിജോ വര്‍ഗ്ഗീസ്, ട്രസ്റ്റി സാം കുരുവിള, സെക്രട്ടറി ജോജി പി. ജോര്‍ജ്ജ്, സഹവികാരി ഫാ. സഖറിയ തോമസ് എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.