ന്യൂദല്‍ഹി: ഈ വര്‍ഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ വിദ്യാര്‍ഥികളില്‍ 91.1% പേര് ഉപരിപഠനത്തിന് യോഗ്യതനേടി.
തിരുവനന്തപുരം (99.85%), ചെന്നൈ (99%), അജ്മീര്‍(95.89%) എന്നിവയാണ് യഥാക്രമം ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയ മേഖലകള്‍. 13 വിദ്യാര്‍ഥികള്‍ക്ക് 500-ല്‍ 499 മാര്‍ക്ക് ലഭിച്ചു. കേരളത്തില്‍നിന്നുള്ള ഭാവന എന്‍. ശിവദാസ് 500-ല്‍ 499 മാര്‍ക്ക് നേടി. cbseresults.nic.in, cbse.nic.in, results.nic.in എന്നീ വെബ്സൈറ്റുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഫലമറിയാം.
കഴിഞ്ഞ 2ന് സി.ബി.എസ്.ഇ പ്ലസ് ടൂ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയിരുന്നു. സി.ബി.എസ്.ഇയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് പരീക്ഷ അവസാനിച്ച് 28 ദിവസത്തിനുള്ളില്‍ ഫലം പ്രസിദ്ധപ്പെടുത്തുന്നത്. മെയ് മൂന്നാം വാരത്തില്‍ ഫലം പുറത്തുവരുമെന്നായിരുന്നു സൂചനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: