ജയ്ശ്രീരാം വിളിക്കുന്നവരെ മമത ജയിലിലടയ്ക്കുന്നു; മോദി

Monday 6 May 2019 5:30 pm IST
മമത വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ് ചെയ്തത്. അദ്ദേഹം ഒരു തെരഞ്ഞെടുപ്പ് യോഗത്തില്‍ പറഞ്ഞു. ബംഗാളില്‍ ജയ് ശ്രീരാം വിളിക്കുന്നവരെ മമത ജയിലിലടയ്ക്കുന്നുവെന്നും മോദി കുറ്റപ്പെടുത്തി

തംലൂക്ക്: ഫോനി കൊടുങ്കാറ്റിനെക്കുറിച്ച് സംസാരിക്കാന്‍ താന്‍ പല കുറി വിളിച്ചിട്ടും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഫോണ്‍ എടുത്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മമത വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ് ചെയ്തത്. അദ്ദേഹം ഒരു തെരഞ്ഞെടുപ്പ് യോഗത്തില്‍ പറഞ്ഞു. ബംഗാളില്‍ ജയ് ശ്രീരാം വിളിക്കുന്നവരെ മമത ജയിലിലടയ്ക്കുന്നുവെന്നും മോദി കുറ്റപ്പെടുത്തി.

ഞാന്‍  ഒഡീഷയില്‍ നിന്ന് മടങ്ങിവന്നതേയുള്ളൂ. ഫോനിക്കു ശേഷമുള്ള അവസ്ഥ അവലോകനം ചെയ്യാനാണ് പോയത്. ബംഗാള്‍ മുഖ്യമന്ത്രി മമതയുമായും സംസാരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഞാന്‍ അവരെ വിളിച്ചു. പക്ഷെ ഫോണ്‍ എടുത്തില്ല. അവര്‍ തിരിച്ചുവിളിക്കുമെന്ന് കരുതി. അതും ഉണ്ടായില്ല, മോദി പറഞ്ഞു. 

ദീദിക്ക് രാഷ്ട്രീയത്തില്‍ മാത്രമാണ്  ശ്രദ്ധ. എനിക്ക് അവിടത്തെ ഉദ്യോഗസ്ഥരുമായും സംസാരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അതിന് അവര്‍ ഉദ്യോഗസ്ഥരെയും അനുവദിച്ചില്ല, മോദി പറഞ്ഞു. ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠിയെ വിളിച്ചാണ് പ്രധാനമന്ത്രി വിവരങ്ങള്‍ അന്വേഷിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.