ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും കൊഴിഞ്ഞുപോക്ക് തുടരുന്നു. നിയമസഭാംഗമായ ദേവീന്ദര്‍ സിങ് ഷെരാവത് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു.
മുതിര്‍ന്ന ബിജെപി നേതാക്കളുടെ സാന്നിധ്യത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ബിജെപിയില്‍ ഔദ്യോഗികമായി ചേര്‍ന്നത്.പാര്‍ട്ടി പരിപാടികള്‍ക്ക് പോലും തന്നെ ക്ഷണിക്കാറില്ലെന്നും എഎപി തന്നെ അവഗണിക്കുകയാണെന്നും ആരോപിച്ചാണ് ദേവീന്ദര്‍ സിങ് പാര്‍ട്ടി വിട്ടതെന്ന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഒരാഴ്ചക്കിടെ രണ്ട് എംഎല്‍എമാരാണ് പാര്‍ട്ടി വിട്ടത്. എഎപിയുടെ ഗാന്ധിനഗര്‍ എംഎല്‍എ അനില്‍ ബാജ്പെയിയാണ് കഴിഞ്ഞ വെള്ളിയാഴ്ച പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: