ജോസ്‌കോ ഷോറൂമുകളില്‍ അക്ഷയതൃതീയ ആഘോഷം

Monday 6 May 2019 8:54 pm IST

കോട്ടയം: ഐശ്വര്യസമൃദ്ധിയുടെ അക്ഷയതൃതീയയില്‍ ജോസ്‌കോ ഷോറൂമുകളില്‍ പുതിയ ഡിസൈനുകളിലുള്ള സ്വര്‍ണ്ണാഭരണങ്ങളുടേയും ഡയമണ്ട് ആഭരണങ്ങളുടേയും പ്രത്യേക അക്ഷയതൃതീയ കളക്ഷന്‍സ് ഒരുക്കി. 

അത്യപൂര്‍വ ഡിസൈനുകളുടെ വിപുലമായ ശ്രേണിക്കൊപ്പം പാരമ്പര്യത്തനിമ വിളിച്ചോതുന്ന ആഭരണങ്ങള്‍, കേരളീയ തനതുശൈലിയിലുള്ള ട്രഡീഷണല്‍ ആഭരണങ്ങള്‍, സര്‍ട്ടിഫൈഡ് ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട് തുടങ്ങിയ വൈവിധ്യമാര്‍ന്ന ആഭരണങ്ങളുടെ അതിശയിപ്പിക്കുന്ന ശേഖരമാണ് ഐശ്വര്യ പ്രതീകമായ ഈ അക്ഷയതൃതീയനാളില്‍ ജോസ്‌കോയുടെ ആഭരണകലവറയില്‍ അണിനിരത്തുന്നത്. 

നിരവധി ആനുകൂല്യങ്ങളും സമ്മാനങ്ങളുമാണ് ഈ ദിനത്തില്‍ ജോസ്‌കോയില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുക. 25,000 രൂപയ്ക്ക് മുകളില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ സമ്മാനമായി നല്‍കുന്നു. ഡയമണ്ട് ആഭരണങ്ങള്‍ക്ക് കാരറ്റിന് 10,000 രൂപ കിഴിവും അണ്‍കട്ട് ഡയമണ്ടാഭരണങ്ങള്‍ക്ക് സ്‌പെഷ്യല്‍ ഡിസ്‌കൗണ്ടും ലഭ്യമാകും. എല്ലാ പര്‍ച്ചേസുകള്‍ക്കും അക്ഷയതൃതീയ സ്‌പെഷ്യല്‍ ഗിഫ്റ്റും നല്‍കുന്നുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.