സിപിഎം തോല്‍വി മണക്കുന്നു;സജീവമാകാന്‍ അണികള്‍ക്ക് നിര്‍ദേശം

Tuesday 7 May 2019 7:08 am IST

കൊച്ചി:ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ കനത്ത പരാജയം ഉറപ്പാക്കി സിപിഎം. ജയപരാജയങ്ങള്‍ നോക്കാതെ സജീവമാകാന്‍ പ്രവര്‍ത്തകരോട് നിര്‍ദേശിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് സര്‍ക്കുലര്‍ ഇറക്കി. പാര്‍ട്ടി പ്രവര്‍ത്തനം സജീവമാക്കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഇതിനായി വര്‍ഗ ബഹുജന സംഘടനകള്‍ ശക്തമാക്കണം, പ്രത്യേകിച്ച് ബാലസംഘവും ഡിവൈഎഫ് ഐയും. ലോക്‌സഭാ തെരെഞ്ഞടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തല്‍. 

സംസ്ഥാന രഹസ്യാന്വഷണ വിഭാഗവും  പാര്‍ട്ടിയുടെ പ്രകടനം മോശമായിരുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് നല്‍കിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് പ്രവര്‍ത്തനം സജീവമാക്കാന്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കിയത്.യുവജനങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകലുന്നുവെന്ന വിലയിരുത്തലാണ് ബാലസംഘവും യുവജന വിഭാഗവും ശക്തിപ്പെടുത്താനുള്ള പ്രത്യേക നിര്‍ദേശത്ത്‌നു പിന്നില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.