ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്സ് ഓള് റൗണ്ടര്‍ കേദാര്‍ ജാദവിന് ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ നഷ്ടമാകും. കിങ്സ് ഇലവന് പഞ്ചാബിനെതിരായ മത്സരത്തില്‍ വലത് തോളിന് പരിക്കേറ്റ ജാദവ് മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങിയിരുന്നു. പരിക്ക് ഗുരുതരമല്ലെന്നും രണ്ടാഴ്ചത്തേക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണെന്നും ചെന്നൈ ടീം അധികൃതര്‍ അറിയിച്ചു.
ഇതോടെ ജാദവിന് ലോകകപ്പ് നഷ്ടമാവില്ലെന്ന് ഉറപ്പായി. ജാദവ് ഇന്ത്യക്കായി 59 ഏകദിന മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: