ചൈബാസ: ഇനിയുള്ള രണ്ടു ഘട്ടം തെരഞ്ഞെടുപ്പുകളില്‍ രാജീവ് ഗാന്ധിയുടെ പേരില്‍ വോട്ടു തേടാന്‍ കോണ്‍ഗ്രസിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെല്ലുവിളി. ഇതിന് ഞാനവരെ വെല്ലുവിളിക്കുകയാണ്. ഝാര്‍ഖണ്ഡിലെ ചൈബാസയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ മോദി പറഞ്ഞു.
ഏതാനും ദിവസം മുന്‍പ് പേരുകേട്ട ഒരു കുടുംബത്തിലെ ഒരംഗം അഴിമതിയില്‍ നമ്പര്‍വണ്‍ ആണെന്ന് ഞാന്‍ പറഞ്ഞു. അതോടെ ചിലര്‍ക്ക് വയറ്റില്‍ വേദന തുടങ്ങി. അവര്‍ ഒാരിയിടാന് തുടങ്ങി. അവര്‍ എ്രതത്തോളം ശക്തമായി ഓരിയിടുന്നോ, അത്രത്തോളം ആ പഴയ സത്യം പുതുതലമുറയിലുമെത്തും.
ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യയെ എങ്ങനെയാണ് ഒരു കുടുംബം കൊള്ളയടിച്ചതെന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ചെറുപ്പക്കാര്‍ അറിയണം, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: