അഞ്ചാം ഘട്ടത്തില്‍ 62.5 ശതമാനം; ബംഗാളിലും കശ്മീരിലും അക്രമം

Monday 6 May 2019 10:25 pm IST

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പില്‍ 62.5 ശതമാനം പോളിങ്. ഏഴു സംസ്ഥാനങ്ങളിലായി 51 മണ്ഡലങ്ങളില്‍ നടന്ന വോട്ടെടുപ്പിനിടെ ബംഗാളിലും കശ്മീരിലും വ്യാപക അക്രമങ്ങള്‍ അരങ്ങേറി. 

സോണിയ മത്സരിക്കുന്ന റായ്ബറേലി, രാഹുല്‍-സ്മൃതി ഇറാനി മത്സരിച്ച അമേഠി, രാജ്‌നാഥ്‌സിങ് മത്സരിച്ച ലഖ്‌നൗ എന്നിവയാണ് ശ്രദ്ധേയ മണ്ഡലങ്ങള്‍. അമേഠിയില്‍ രാഹുലിന്റെ പരാജയം ഉറപ്പാണെന്നും വലിയ മാര്‍ജിനില്‍ വിജയിക്കുമെന്നും ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി പറഞ്ഞു. 

തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ റാഫ്മൂവില്‍ പോളിങ് ബൂത്തിന് നേര്‍ക്ക് ഭീകരരുടെ ഗ്രനേഡ് ആക്രമണമുണ്ടായി. ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ തൃണമൂല്‍ വ്യാപകമായി ആക്രമണമഴിച്ചുവിട്ടു. ബാരക്പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി അര്‍ജ്ജുന്‍ സിങ്ങിനെ തൃണമൂലുകാര്‍ ആക്രമിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.