കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ ശങ്കരജയന്തി ആഘോഷങ്ങള്‍ക്ക് ഒന്‍പതിന്. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം യൂട്ടിലിറ്റി സെന്ററില്‍ രാവിലെ 10 ന് മെട്രോ റെയില്‍ പ്രോജക്ടുകളുടെ ആസൂത്രകനും, നിര്‍വ്വാഹകനും, ഉപദേഷ്ടാവുമായ ഡോ. ഇ. ശ്രീധരന് നിര്‍വ്വഹിക്കും.
സര്‍വകലാശാല വിസി: ഡോ.ധര്‍മ്മരാജ് അടാട്ട് അധ്യക്ഷനാകും. സംസ്കൃത സാഹിത്യം വിഭാഗം തയ്യാറാക്കിയ ‘സയന്റിഫിക് ആന്‍ഡ് ഫിലോസഫിക്കല്‍ വിസ്ഡം ഇന്‍ സാന്‍സ്ക്രിറ്റ്’ എന്ന പുസ്തകം പ്രകാശനം ഡോ. ഇ. ശ്രീധരന് സിന്‍ഡിക്കേറ്റ് അംഗം ഡോ. ടി. മിനിയ്ക്ക് നല്കി പ്രകാശനം ചെയ്യും.
ലളിതകലാ അക്കാദമി ജേതാവും ചിത്രകലാവിഭാഗം അദ്ധ്യാപകനുമായ കെ.കെ. ജയേഷിനെ ആദരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള ഒന്‍പതോളം എന്‍ഡോവ്മെന്റുകളുടെ വിതരണവും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: